നിഷ്‌ക്രിയ ആസ്തി ധനലക്ഷ്മി ബാങ്ക് മുന്നിൽ

Posted on: December 16, 2014

Dhanlaxmibank-Big-b

രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഏറ്റവും കൂടുതൽ നിഷ്‌ക്രിയ ആസ്തിയുള്ളത് ധനലക്ഷ്മി ബാങ്കിനാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ രാജ്യസഭയിൽ വെളിപ്പെടുത്തി. പ്രവർത്തന മികവില്ലായ്മ കാരണം 7.27 ശതമാനമാണ് ധനലക്ഷ്മി ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി.

പൊതുമേഖല ബാങ്കുകളിൽ യുണൈറ്റ്ഡ് ബാങ്ക് ഓഫ് ഇന്ത്യ (10.78 ശതമാനം), വിദേശ ബാങ്കുകളിൽ ഫസ്റ്റ്‌റാൻഡ് ബാങ്ക് (25.93 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ നിഷ്‌ക്രിയ ആസ്തിയുള്ള മറ്റു ബാങ്കുകൾ. അടിസ്ഥാനസൗകര്യവികസനം, ഇരുമ്പ് – ഉരുക്ക്, ഖനനം, വ്യോമയാനം തുടങ്ങിയ മേഖലകൾക്കുള്ള വായ്പകളാണ് ബാങ്കുകൾക്ക് വെല്ലുവിളിയുയർത്തുന്നത്.