അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ

Posted on: July 4, 2020


ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. കോവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 വരെ വിദേശ വിമാനങ്ങള്‍ അനുവദിക്കേണ്ടെന്നാണു തീരുമാനം. ജൂലായ് 15 വരെയാണ് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ചില റൂട്ടുകളില്‍ സ്ഥിതിഗതികള്‍ നോക്കി ആവശ്യമാണെങ്കില്‍ സര്‍വീസ് അനുവദിക്കുന്ന കാര്യം അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. മാര്‍ച്ച് 23 ന് ആദ്യഘച്ച അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോഴാണ് അഭ്യന്തര, വിദേശ വിമാനസര്‍വീസുകള്‍ നിര്‍ത്തിയത്. മേയ് 25 ന് ആഭ്യന്തര സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചു. ഇപ്പോള്‍ 45 ശതമാനം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.