ബംഗലുരു – ദുബായ് സർവീസുമായി ഇൻഡിഗോ

Posted on: December 16, 2014

Indigo-Airlines-big

ഇൻഡിഗോ ഡിസംബർ 20 മുതൽ ബംഗലുരു – ദുബായ് പ്രതിദിന നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കും. ബംഗലുരു – മുംബൈ റൂട്ടിൽ രണ്ട് പ്രതിദിന സർവീസുകളും ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്. ഇതോടെ ബംഗലുരു – മുംബൈ റൂട്ടിൽ പ്രതിദിനമുള്ള ഇൻഡിഗോ സർവീസുകളുടെ എണ്ണം 11 ആകും.

ബംഗലുരുവിൽ നിന്ന് മുംബൈയിലേക്കും ദുബായിലേക്കും സർവീസുകൾ ആരംഭിക്കുന്നതോടെ ഇൻഡിഗോ സർവീസ് 37 ഡെസ്റ്റിനേഷനുകളിലേക്ക് വ്യാപിക്കുമെന്ന് ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു.