ഫ്‌ളെക്‌സ് പേ സ്‌കീമുമായി ഇന്‍ഡിഗോ

Posted on: June 26, 2020

കൊച്ചി : യാത്രക്കാര്‍ക്കായി ടിക്കറ്റ് വിലയുടെ പത്ത് ശതമാനം മാത്രം നല്‍കി ടിക്കറ്റ് ബുക്ക്‌ചെയ്യാന്‍ ഫ്‌ളെക്‌സ് പേ സ്‌കീം അവതരിപ്പിച്ച് പ്രമുഖ എയര്‍ലൈനായ ഇന്‍ഡിഗോ. സ്‌കീമിനു കീഴില്‍ ബാക്കി 90 ശതമാനം നിരക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് 15 ദിവസത്തിനുള്ളിലോ യാത്ര ആരംഭിക്കുന്നതിന് 15 ദിവസം മുമ്പോ അടച്ചാല്‍ മതിയാകും.

അതേസമയം, പത്ത് ശതമാനം നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യുകയും ബാക്കി തുക നല്‍കാതെ ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയുമാണെങ്കില്‍ പത്ത് ശതമാനം റീഫണ്ട് ചെയ്യുന്നതല്ല.