ആദായ നികുതി റിട്ടേണ്‍ : ജൂലൈ 31 വരെ നീട്ടി

Posted on: June 25, 2020

ന്യൂഡല്‍ഹി : 2018-19 ലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി ജൂലൈ 31 വരെ നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) വ്യക്തമാക്കി. ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി അടുത്ത മാര്‍ച്ച് 31 വരെ നീട്ടി.

എല്‍ഐസി, പിപിഎഫ്, മെഡി ക്ലെയിം എന്നിവയുള്‍പ്പെടെ ഇളവുകള്‍ ലഭ്യമാകുന്ന നിക്ഷേപങ്ങള്‍ നടത്താനുള്ള സമയപരിധിയും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണില്‍ നികുതിയിളവ് വാങ്ങാം.

TAGS: Income Tax |