റെജി ജോസഫിന് എൻഎഫ്‌ഐ മാധ്യമ ഫെലോഷിപ്പ്

Posted on: December 12, 2014

REJI-JOSEPH-Passport

ന്യൂഡൽഹിയിലെ നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ(എൻഎഫ്‌ഐ) യുടെ ഇരുപതാമത് ദേശീയ മാധ്യമ ഫെലോഷിപ്പിനു ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങളുടെ പട്ടിണി മരണം, ആരോഗ്യപരിപാലന ത്തിലെ അപാകത, ചികിത്സാപരിമിതി എന്നിവ സംബന്ധിച്ച് ഒരു വർഷത്തെ പഠനത്തിനും റിപ്പോർട്ടിംഗിനുമായി 1.25 ലക്ഷം രൂപയുടെ ഫെലോഷിപ്പാണു ലഭിക്കുന്നത്. ദേശീയ, അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ റെജി ജോസഫിനു ലഭിക്കുന്ന അറുപതാമതു മാധ്യമ പുരസ്‌കാരമാണിത്.

പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ ജോസ് ഇളങ്ങുളം സെന്റ് മേരീസ് എച്ച്എസ് അധ്യാപികയാണ്. മക്കൾ: ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ).