07
Tuesday
May 2024
May 2024
വിമാന സർവീസുകൾ തുടങ്ങാൻ തയാറെടുപ്പ് തുടങ്ങി
Posted on: May 1, 2020
ന്യൂഡല്‍ഹി : വിമാന സര്‍വീസുകള്‍ സംബന്ധിച്ച് വ്യോമയാന മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടുത്ത മാസം പകുതിയോടെ ഭാഗികമായി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് എയര്‍ഇന്ത്യ തുടക്കമിട്ടു.
എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചിട്ടില്ല. സ്വകാര്യ കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര, ഗോ എയര്‍ എന്നിവ ജൂണ്‍ ഒന്നു മുതലുള്ള ആഭ്യന്തര യാത്രാ ബുക്കിംഗ് ആരംഭിച്ചു. 25-30 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള തയാറെടുപ്പികള്‍ ആരംഭിച്ചതായി പൈലറ്റുമാര്ക്കടക്കമുള്ളവര്ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
ഘട്ടംഘട്ടമായി മാത്രമേ വിമാനത്താവളങ്ങള്‍ തുറക്കൂ. ആദ്യ ഘട്ടത്തില്‍ ഒരു ടെര്‍മിനല്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
TAGS: Flight Service | IndiGo |
News in this Section