ഇന്‍ഡിഗോ ശമ്പളം കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചു

Posted on: April 25, 2020

ന്യൂഡല്‍ഹി : ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ശബളം വെട്ടിക്കുറയ്ക്കുന്നതിനുള്ള തീരുമാനം വിമാനക്കമ്പനിയായ ഇന്‍ഡിഗോ പിന്‍വലിച്ചു. ശമ്പളത്തിന്റെ ഒരു വിഹിതം കുറയ്ക്കാന്‍ സ്വമേധയാ സന്നദ്ധത അറിയിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരൊഴികെ എല്ലാവര്‍ക്കും ഏപ്രിലിലെ മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് ഇന്‍ഡിഗോ സിഇഒ റൊണോജോയ് ദത്ത വ്യക്തമാക്കി.

TAGS: IndiGo |