ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ടി. സി. എസ്.

Posted on: April 18, 2020


കൊച്ചി : രാജ്യത്തെ ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 4.5 ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ ഒരാളെപ്പോലും ഈ വര്‍ഷം പിരിച്ചുവിടില്ലെന്ന് അറിയിച്ചു. അതേസമയം, ഈ വര്‍ഷം ശമ്പള വര്‍ധനയുണ്ടാകില്ല. ഈ വര്‍ഷം പുതുതായി നിയമിക്കാനിരിക്കുന്ന 40,000 പേരെ എടുക്കുക തന്നെ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. 2020 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനി മികച്ച ലാഭം കൈവരിച്ചിട്ടുണ്ട്. എന്നാല്‍, നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു പാദങ്ങള്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു.

TAGS: TCS |