എം എ യൂസഫലി പ്രധാനമന്ത്രിയുടെ പ്രത്യേക നിധിയിലേക്ക് 25 കോടി രൂപ നല്‍കി

Posted on: April 3, 2020

ദുബായ് : കൊറോണ വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി രൂപം നല്‍കി പ്രത്യേക ദുരിതാശ്വാസ നിധിയിലേക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു.

നേരത്തെ ഇതിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പത്ത് കോടിരൂപ യൂസഫലി നല്‍കിയിരുന്നു.

കേരളത്തിന് ഒരു ലക്ഷം മുഖാവരണങ്ങളും ലഭ്യമാക്കുന്നുണ്ട്.

TAGS: M.A Yusuff Ali |