റെയിൽവേ ജീവനക്കാർക്കു ബോണസ്

Posted on: October 4, 2013

Indian-Railwaysറെയിൽവേ ജീവനക്കാർക്കു 78 ദിവസത്തെ വേതനം ബോണസായി അനുവദിക്കാനുള്ള നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭാ തീരുമാനം റെയിൽവേയിൽ 12.37 ലക്ഷം നോൺഗസ്റ്റഡ് ജീവനക്കാർക്കു ഗുണകരമാകും. ബോണസ് തീരുമാനം റെയിൽവേയ്ക്കു 1043.43 കോടിയുടെ അധികബാധ്യത വരുമെന്നാണ് വിലയിരുത്തൽ. 2012-13 ൽ 1.24 ലക്ഷം കോടിയാണ് റെയിൽവേയുടെ മൊത്തം ട്രാഫിക് വരുമാനം.

TAGS: Indian Railway |