എം. എ. യൂസഫലി അനുശോചിച്ചു

Posted on: December 4, 2014

M-A-Yusaf-Ali-with-V-R-Kris

ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യരുടെ ദേഹവിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി അനുശോചിച്ചു. നീതിമാനായ ഒരു ന്യായാധിപൻ, വാഗ്മി, മനുഷ്യസ്‌നേഹി തുടങ്ങിയ നിലകളിൽ സമൂഹത്തിൽ ജ്വലിച്ചു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ എന്ന് തന്റെ അനുശോചന സന്ദേശത്തിൽ യൂസഫലി അനുമസ്മരിച്ചു.

നൂറാം ജന്മദിനാഘോഷ വേളയിൽ കൃഷ്ണയ്യരെ സന്ദർശിച്ചപ്പോൾ അദ്ദേഹം സ്‌നേഹിക്കുന്ന നാല് വ്യക്തികളിൽ ഒരാളാണ് യൂസഫലി എന്നു പറഞ്ഞത് ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. സമൂഹത്തിന് വേണ്ടി ശബ്ദിക്കുന്ന ഒരു നീതിമാനെയാണ് ജസ്റ്റീസ് കൃഷ്ണയ്യരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്നും എം. എ. യൂസഫലി പറഞ്ഞു.