May 2024
ഇന്ത്യവിടാൻ ഒരുങ്ങിയ വിദേശിയായ കൊറോണബാധിതനെ നെടുമ്പാശേരിയിൽ പിടികൂടി
Posted on: March 15, 2020
കൊച്ചി : മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യ വിടാൻ ഒരുങ്ങിയ വിദേശിയായ കൊറോണബാധിതനെയും 19 അംഗ സംഘത്തെയും നെടുമ്പാശേരിയിൽ നിന്നും പിടികൂടി. രാവിലെ ദുബായിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ എമിറേറ്റ്സ് വിമാനത്തിൽ നിന്നാണ് ഇയാളെയും സംഘത്തെയും തിരിച്ചിറക്കിയത്. മാർച്ച് ഏഴിന് കൊച്ചിയിൽ എത്തിയ ബ്രിട്ടീഷ് പൗരനാണ് കൊറോണബാധയുണ്ടെന്ന് കണ്ടെത്തിയത്.
മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർ കടന്നുകളഞ്ഞതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചപ്പോഴേക്കും, സംഘം ചെക്കിൻ, എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറിയിരുന്നു. ഇതേ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും തിരിച്ചിറക്കി നിരീക്ഷണത്തിലാക്കി.
TAGS: Cial | Coronavirus | COVID-19 | Kochi Inernational Airport | Nedumbassery Airport |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും