യെസ് ബാങ്കിന് ആർബിഐ 10,000 കോടി രൂപ നൽകും

Posted on: March 7, 2020

മുംബൈ : പ്രതിസന്ധിയിലായ യെസ് ബാങ്കിന് റിസർവ് ബാങ്ക് 10,000 കോടി രൂപ അടിയന്തരസഹായമായി നൽകും. പ്രതിസന്ധി മറികടക്കാൻ യെസ് ബാങ്കിന് 20,000 കോടി രൂപ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ വാങ്ങാൻ സമ്മതമറിയിച്ചിട്ടുണ്ട്. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റിഡിയിലാണ്.

TAGS: Rana Kapoor | Yes Bank |