കോഴിക്കോട് – ദുബായ് സർവീസുമായി ഇൻഡിഗോ

Posted on: December 1, 2014

Indigo-a

ഇൻഡിഗോ എയർലൈൻസ് ബംഗലുരു – ദുബായ്, കോഴിക്കോട് – ദുബായ് സർവീസുകൾ ആരംഭിക്കുന്നു. ബംഗലുരു – ദുബായ് സർവീസ് ഡിസംബർ 15 മുതലും കോഴിക്കോട് – ദുബായ് സർവീസ് 2015 ജനുവരി രണ്ടു മുതലുമാണ് ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യയിലെ എട്ടു നഗരങ്ങളിൽ നിന്ന് ദുബായിലേക്കുള്ള പ്രതിദിന ഇൻഡിഗോ ഫ്‌ളൈറ്റുകളുടെ എണ്ണം 10 ആയി വർധിക്കും.