4 ജി ഡൗണ്‍ലോഡ് സ്പീഡ് : ചാര്‍ട്ടില്‍ ജിയോ ഒന്നാമത്

Posted on: February 15, 2020

കൊച്ചി : 4 ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിംഗില്‍ സെക്കന്‍ഡില്‍ 20.9 എംബിപിഎസ് വേഗത്തില്‍ റിലയന്‍സ് ജിയോ മുന്നിലെത്തി. ജനുവരിയില്‍ 4 ജി അപ് ലോഡ് വേഗതയില്‍ വോഡഫോണ്‍ ഒന്നാമതെത്തിയതായും ടെലികോം റെഗുലേറ്റര്‍ ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
6 എംബിപിഎസ് ഡേറ്റ വേഗമുള്ള അപ് ലോഡ് വേഗത്തില്‍ വോഡഫോണ്‍ ഒന്നാമതെത്തി. 5.6 എംബിപിഎസ് ഐഡിയ, റിലയന്‍സ് ജിയോ 4.6 എംബിപിഎസ്, എയര്‍ടെല്‍ 3.8 എംബിപിഎസ് എന്നിങ്ങനെയാണ് അപ് ലോഡ് വേഗം രേഖപ്പെടുത്തിയത്.

TAGS: Jio |