ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ആസ്റ്റർ ഡിഎംഹെൽത്ത്‌കെയർ

Posted on: November 30, 2014

ASTER-Synerge-Internation-Mജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ അസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സിഎംഇ ഡിവിഷനായ സിനർജിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു. ബോധവത്കരണവും കൃത്യമായ ചികിത്സയും ലഭ്യമാക്കുകയാണ് ജീവിതശൈലി രോഗങ്ങളെ മറികടക്കാനുള്ള വഴിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. രോഗികൾക്കിടയിൽ ശാസ്ത്രീയമായ ആരോഗ്യ വിദ്യാഭ്യാസവും ജീവിതശീലങ്ങളും പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Aster-DM-Lifestyle-symposiu

അസ്റ്റർ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പി.എം.എം. സഈദ്, ഡോ. അബ്ദുൾ ജബാർ (മെഡ്‌കെയർ), ഡോ. പ്രകാശ്, പാനിയ, പ്രഫ. മാർട്ടിൻ സ്റ്റീവൻസ്, ഡോ. ഉണ്ണി, ഡോ. അനിൽകുമാർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗൾഫ് മേഖലയിലെ ഡോക്ടർമാരും പ്രഫഷണലുകളും ഉൾപ്പടെ 200 ൽപ്പരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.