കർണാടകയിൽ 1,000 കോടിയുടെ കൊക്ക കോള പ്ലാന്റ്

Posted on: November 30, 2014

Coca-Cola-Big

കർണാടകത്തിലെ യാദ് ഗിർ ജില്ലയിൽ 1,000 കോടി രൂപ മുതൽമുടക്കിൽ കൊക്കകോള പ്ലാന്റ് സ്ഥാപിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് അധികൃതർ ഇതുസംബന്ധിച്ച് ചർച്ചനടത്തി.

യാദ് ഗിർ ഇൻഡസ്ട്രിയൽ മേഖലയിൽ 250 ഏക്കർ ഭൂമി കൊക്കകോള പ്ലാന്റിന് സർക്കാർ അനുവദിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ് 500 പേർക്ക് തൊഴിൽ നൽകുമെന്ന് കർണാടക ഗവൺമെന്റ് വ്യക്തമാക്കി.