ടാറ്റാ ജംഷഡ്പൂർ പ്ലാന്റ് 60 വർഷം പിന്നിടുന്നു

Posted on: November 26, 2014

Tata-Motors-Jamshedpur-Plan

ടാറ്റാ മോട്ടോഴ്‌സിന്റെ ആദ്യത്തെ നിർമാണ യൂണിറ്റ് അറുപതിന്റെ നിറവിൽ. 1945 ൽ ജംഷഡ്പൂരിൽ സ്റ്റീം ലോക്കോമോട്ടിവുകൾ നിർമിക്കാൻ ആരംഭിച്ച ഫാക്ടറി 1954 ലാണ് ട്രക്ക് നിർമാണത്തിലേക്ക് കടന്നത്. കാലാകാലങ്ങളിൽ നവീകരിച്ച ഈ പ്ലാന്റിൽ നിന്ന് ഓരോ അഞ്ചു മിനിറ്റിലും ഓരോ പുതിയ ട്രക്ക് പുറത്തെത്തുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ ഇരുനൂറിൽപ്പരം കൊമേഴ്‌സ്യൽ വാഹനങ്ങൾ ഈ പ്ലാന്റിലാണ് നിർമിക്കപ്പെടുന്നത്. 2013 വരെ 20 ലക്ഷം ട്രക്കുകൾ നിർമ്മിച്ചു.

വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിലെ ട്രക്ക് പ്രവർത്തനക്ഷമത പരിശോധന, ഡിസൈൻ റിസർച്ച് കേന്ദ്രങ്ങളും ജംഷഡ്പൂർ പ്ലാന്റിനോടനുബന്ധമായി പ്രവർത്തിക്കുന്നു. ഡ്രൈവർമാർക്കുള്ള നിരവധി പരിശീലന പരിപാടികളും ഇവിടെ നൽകുന്നുണ്ട്.

ഇന്ത്യൻ കൊമേഴ്‌സ്യൽ വാഹന വിപണിയിലെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജംഷഡ്പൂർ പ്ലാന്റാണെന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ കൊമേഴ്‌സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രവീന്ദ്ര പിഷാരടി പറഞ്ഞു. 603 ഏക്കറിലാണ് ജംഷഡ്പൂർ പ്ലാന്റ്. ടാറ്റാ മോട്ടോഴ്‌സിന്റെ 2013-14 ലെ വിറ്റുവരവ് 2,32,834 കോടിരൂപയാണ്.