ഗൂഗിൾ ചൈനയിലെ ഓഫീസുകൾ അടച്ചുപൂട്ടി

Posted on: January 30, 2020

ബീജിംഗ് : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഗൂഗിൾ ചൈനയിലെ ഓഫീസുകൾ അടച്ചുപൂട്ടി. ഹോങ്കോംഗിലെയും തായ്‌വാനിലെയും ഓഫീസുകളും അടച്ചു. ആപ്പിളും ഫേസ് ബുക്കും ജീവനക്കാർക്ക് ഈ ആഴ്ച യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മക്‌ഡൊണാൾഡ്‌സ് ഉൾപ്പടെയുള്ള നിരവധി റെസ്റ്റോറന്റ് ശൃംഖലകളും ചൈനയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഷാംഗായ് ഡിസ്‌നി ലാൻഡും അടച്ചുപൂട്ടി.

TAGS: Google |