യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യയ്ക്ക് രണ്ട് പുരസ്‌കാരങ്ങൾ

Posted on: November 26, 2014

UAE-Exchange-branch-big

യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യയ്ക്ക് ആഗോള ഉപഭോക്തൃ സേവന വാരത്തോടനുബന്ധിച്ച് രണ്ടു പുരസ്‌ക്കാരങ്ങൾ ലഭിച്ചു. സ്ഥാപനത്തിനകത്തുള്ള മത്സരത്തിൽ ഏറ്റവും മികച്ച ഉപഭോക്തൃ എൻഗേജ്‌മെന്റ് അവാർഡ്, ഏറ്റവും മികച്ച രീതിയിൽ അലങ്കരിച്ച ശാഖയ്ക്കുള്ള അവാർഡ് എന്നിവയാണ് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ അബുദാബിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയത്.

ഉപഭോക്തൃ സേവനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന അന്താരാഷ്ട്ര പരിപാടിയായാണ് ആഗോള ഉപഭോക്തൃ സേവന വാരം ആഘോഷിക്കുന്നത്. ആഗോള തലത്തിലെ എല്ലാ യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ ശാഖകളിലും വാരാഘോഷം നടത്തി. ഈ കാലയളവിൽ ഉപഭോക്താക്കൾക്കായുള്ള പ്രത്യേക സമ്മാന പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു.