കെഎംഎ സിഇഒ കോൺക്ലേവ്

Posted on: November 24, 2014

KMA-ceo-conclave-big

കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) കൊച്ചിയിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ്മാരുടെ യോഗം സംഘടിപ്പിച്ചു. ചടുലമായ വളർച്ചയ്ക്കും ഉയർന്ന ലാഭത്തിനും ബിസിനസിനെ ഊർജസ്വലമാക്കുക എന്നതാണ് സിഇഒ കോൺക്ലേവ് ചർച്ചചെയ്ത വിഷയം. അമേരിക്കയിലെ വേൾഡ് അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗാരി ജേക്കബ്‌സ് മുഖ്യാതിഥിയായിരുന്നു.

വലിയ സ്ഥാപനങ്ങളെ മാനേജ് ചെയ്യാനുള്ള കഴിവ് അമേരിക്കക്കാർക്കുണ്ട്. എന്നാൽ മൂല്യങ്ങളിലും തത്വങ്ങളിലും ഊന്നിയുള്ള ഇന്ത്യൻ മാനേജ്‌മെന്റ് ശൈലിയിൽ നിന്ന് അമേരിക്കൻ കമ്പനികൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗാരി ജേക്കബ്‌സ് പറഞ്ഞു. ബിസിനസ് വളർച്ച ഒരു പ്രക്രിയയാണ്. ബിസിനസ് നടത്തുന്നതിലെ പ്രശ്‌നങ്ങൾ മനസിലാക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎംഎ പ്രസിഡന്റ് പി. പ്രേംചന്ദ്, സെക്രട്ടറി വിവേക് കൃഷ്ണ ഗോവിന്ദ്, മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് സിഇഒ ആർ. മനോമോഹൻ എന്നിവർ പ്രസംഗിച്ചു.