തോമസ് ചാണ്ടിക്ക് പ്രവാസികളോട് പ്രത്യേക സ്‌നേഹമായിരുന്നു : എം.എ.യൂസഫലി

Posted on: December 23, 2019

കൊച്ചി : പ്രവാസികൾക്കുവേണ്ടി എപ്പോഴും സംസാരിക്കുന്ന സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ മരണത്തോടെ കേരളത്തിന് നഷ്ട്ടമായതെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. കൊച്ചി അസ്റ്റർ മെഡിസിറ്റിയിൽ തോമസ് ചാണ്ടിക്ക് അദ്ദേഹം ആദരാഞ്ജലിയാർപ്പിച്ചു.

പ്രവാസികളോട് പ്രത്യേക സ്‌നേഹമായിരുന്നു തോമസ് ചാണ്ടിക്കെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

TAGS: M.A Yusuff Ali |