08
Wednesday
May 2024
May 2024
ന്യൂഡൽഹി – കൊച്ചി സർവീസുമായി എയർ ഏഷ്യ
Posted on: December 22, 2019
കൊച്ചി : എയർ ഏഷ്യ ഇന്ത്യ ന്യൂഡൽഹി – കൊച്ചി സെക്ടറിൽ പുതിയ സർവീസ് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നിന്നും രാവിലെ 4.55 ന് പുറപ്പെടുന്ന വിമാനം രാവിലെ എട്ടിന് കൊച്ചിയിൽ എത്തും. കൊച്ചിയിൽ നിന്നും തിരിച്ച് രാവിലെ 8.50 ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12 ന് ന്യൂഡൽഹിയിൽ എത്തും.
ഇന്ത്യയിലെ 21 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 27 എയർ ഏഷ്യ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളുമായി ബന്ധപ്പെടുത്തി നോൺസ്റ്റോപ്പ് ഫ്ളൈറ്റുകളുടെ ശൃംഖലയാണ് ലക്ഷ്യമെന്ന് എയർ ഏഷ്യ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കൂർ ഗാർഗ് പറഞ്ഞു.
TAGS: Airasia India | Delhi - Kochi Flights | Kochi - Delhi Flights |
News in this Section