സുന്ദർ പിച്ചൈയ്ക്ക് 1700 കോടിയുടെ ഓഹരി പാക്കേജ്

Posted on: December 22, 2019

ലോസ്ആഞ്ചലസ് : ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയ്ക്ക് അടുത്ത മൂന്ന് വർഷത്തേക്ക് ഗൂഗിൾ 1700 കോടി രൂപയുടെ (24 കോടി ഡോളർ) ഓഹരി പാക്കേജ് പ്രഖ്യാപിച്ചു. പ്രതിവർഷം 14.23 കോടി രൂപ (20 ലക്ഷം ഡോളർ) വാർഷിക ശമ്പളത്തിനും ആൽഫബെറ്റിൽ നിന്നുള്ള 630 കോടി രൂപയുടെ പെർഫോമൻസ് പാക്കേജിനും പുറമേയാണിത്.

സിലിക്കൺവാലിയിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സിഇഒമാരിൽ ഒരാളായ സുന്ദർ പിച്ചൈയ്ക്ക് നിലവിൽ 7100 കോടി രൂപയുടെ ആസ്തിയുണ്ട്. ഗൂഗിൾക്രോമിന്റെ വളർച്ചയിൽ പിച്ചൈ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഡിസംബർ ആദ്യവാരമാണ് പിച്ചൈ ആൽഫബെറ്റ് സിഇഒ സ്ഥാനം കൂടി ഏറ്റെടുത്തത്.