ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ടാറ്റാ മോട്ടോഴ്‌സ്

Posted on: December 16, 2019

മുംബൈ :  ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയില്ലെന്ന് വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. വാഹന മേഖലയിലെ ഇടിവിനെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം കുറയ്ക്കന്‍ പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍  ടാറ്റാ മോട്ടോഴ്‌സ് സിഇഒ യുമായ
മാനേജിംഗ് ഡയറക്ടറുമായ ഗുന്ദര്‍ ബട്ട്‌ഷെക് ഈ പ്രചരണം തള്ളി.

കഴിഞ്ഞ 12 മാസമായി കമ്പനി പ്ര പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധിതിയുണ്ടായിരുന്നുവെങ്കില്‍ നേരത്തെ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിപണിയിലെ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്പനി പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനങ്ങളെ ബി  എസ് – 6 നിലവാരത്തിലേക്ക്  മാറ്റുന്നതിനൊപ്പം ആള്‍ട്രോസ്, നെക്‌സണ്‍ ഇ. വി. ഗ്രാവിറ്റാസ് എസ് യു വി എന്നീ മോഡലുകള്‍ അടുത്ത മാസങ്ങളിലായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

TAGS: Tata Motors |