ഡോ. ആസാദ് മൂപ്പൻ ഐഎംഎ മില്ലേനിയം അവാർഡ് ഏറ്റുവാങ്ങി

Posted on: November 20, 2014

Dr.Azad-Moopan-big

ആസ്റ്റർ മെഡ്‌സിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കുള്ള ഐ.എം.എ. മെഡിസിൻ മില്ലേനിയം അവാർഡ് ഏറ്റുവാങ്ങി. എച്ച്‌ഐവി കണ്ടെത്തുന്നതിൽ പങ്കാളിയായിരുന്ന ഡോ. റോബർട്ട് സി ഗാലോ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. നരേന്ദ്ര കുമാർ എന്നിവരാണ് മറ്റ് പുരസ്‌കാരജേതാക്കൾ.

കോവളത്ത് ഐ.എം.എ. കേരളാ ഘടകം സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. മധ്യേഷ്യയിലും ഇന്ത്യയിലും ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുന്ന മുൻനിര സ്ഥാപനമായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ആസാദ് മൂപ്പൻ. ഇരുന്നൂറിലേറെ ആരോഗ്യ സേവന കേന്ദ്രങ്ങളാണ് ഡോ. ആസാദ് മൂപ്പൻ തുടങ്ങിയിട്ടുള്ളത്.

Dr.Narendra-Kumar-USA-Big

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ മുൻ പ്രസിഡന്റായ ഡോ. നരേന്ദ്ര കുമാറിന് വൈദ്യശാസ്ത്ര രംഗത്തെ സംഭാവനകളുടെ പേരിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.