മലബാര്‍ ഗോള്‍ഡിന്റെ മെന്‍ ഇന്‍ പ്ലാറ്റിനം

Posted on: November 23, 2019

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയണ്ട്‌സില്‍ പുരുഷന്മാര്‍ക്കുവേണ്ടി പ്ലാറ്റിനത്തില്‍ പുരുഷന്മാര്‍ക്കുവേണ്ടി പ്ലാറ്റിനത്തില്‍ നിര്‍മിച്ച മനോഹരമായ ആഭരണങ്ങളുടെ പ്രത്യേക ക്യാംപെയിന്‍ ആരംഭിച്ചു.

മെന്‍ ഇന്‍ പ്ലാറ്റിനം എന്ന പേരില്‍ ഡിസംബര്‍ 15 വരെ നടക്കുന്ന ക്യാംപെയിന്‍ പുരുഷ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന മൈന്‍ ബ്രാന്‍ഡില്‍ ഉള്‍പ്പെട്ട പ്ലാറ്റിനം ചെയിനുകള്‍. ബ്രെയ്‌സ്‌ലെറ്റുകള്‍, വളകള്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വില്‍പനയും നടക്കും.

കേരളത്തില്‍ കൊച്ചി, തൃശൂര്‍ ഷോറൂമുകളിലും രാജ്യത്തെ വിവിധ റീജനുകളിലെ തിരഞ്ഞെടുക്കപ്പെട്ട മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മറ്റു ഷോറൂമുകളിലാണ് ക്യാംപെയിന്‍ നടക്കുന്നത്.

TAGS: Malabar Gold |