സിയാൽ ഓഹരിയുടമകൾക്ക് 17 % ഡിവിഡൻഡ്

Posted on: September 29, 2013

Cochin-Aiportകൊച്ചി രാജ്യാന്താര വിമാനത്താവള കമ്പനി – സിയാൽ ഓഹരിയുടമകൾക്കു 17 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. 2012-13 ധനകാര്യവർഷം 306.50 കോടി രൂപ വരുമാനം നേടി. മുൻവർഷത്തേക്കാൾ 11.08 ശതമാനം വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ 111.41 കോടി രൂപയാണ് അറ്റാദായം.

പദ്മശ്രീ എം. എ. യൂസഫലി, സി.വി. ജേക്കബ്, പി. മുഹമ്മദലി എന്നിവരെ അഞ്ചുവർഷത്തേക്കു വിരമിക്കേണ്ടതില്ലാത്ത ഡയറക്ടർമാരായി നിയമിക്കാനും വാർഷികപൊതുയോഗം തീരുമാനിച്ചു.