മലബാർ ഗോൾഡിന്റെ നൂറാമത് ഷോറൂം ഗുർഗാവിൽ

Posted on: September 28, 2013

malabar-goldഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ സ്വർണവ്യാപാരസ്ഥാപനമായ മലബാർ ഗോൾഡിന്റെ നൂറാമത് ഷോറൂം ഡൽഹി ഗുർഗാവിൽ തുറന്നു. ക്രിക്കറ്റ് താരം കപിൽദേവാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ ഷോറൂമുകൾ ആരംഭിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ശ്രീലങ്ക, സിംഗപ്പൂർ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഷോറൂമുകളുണ്ടാവുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

TAGS: Malabar Gold |