ഡോ. രാമനാഥൻ മുരുഗപ്പൻ അന്തരിച്ചു

Posted on: November 17, 2014

Ram-Muthoot-Finance-Obit

മുത്തൂറ്റ് ഫിനാൻസ് വൈസ് പ്രസിഡന്റ് (കപ്പാസിറ്റി ബിൽഡിംഗ്) ഡോ. രാമനാഥൻ മുരുഗപ്പൻ ഹൃദയാഘാതം മൂലം അന്തരിച്ചു. 36 വയസായിരുന്നു. കമ്പനിയുടെ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്റ് വിഭാഗത്തിനു നേതൃത്വം നൽകിവന്ന ഡോ. രാമനാഥൻ മുരുഗപ്പൻ മാനവ ശേഷി വികസന രംഗത്ത് ഏറെ പ്രയോജനപ്രദമായ നിരവധി പരിഷ്‌കാരങ്ങൾ യാഥാർത്ഥ്യമാക്കി.

മുത്തൂറ്റ് മാനേജ്‌മെന്റ് അക്കാദമിയെ ഹ്രസ്വ കാലത്തിനുള്ളിൽ ശ്രദ്ധേയമായ മികവിന്റെ കേന്ദ്രമായി മാറ്റിയത് ആശയ സമ്പന്നനായ ഈ മാനേജ്‌മെന്റ് വിദഗ്ദ്ധന്റെ പദ്ധതികളാലാണ്. ഡോ. രാമനാഥൻ മുരുഗപ്പന്റെ അകാല വേർപാടിൽ മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ അനുശോചനം രേഖപ്പെടുത്തി.