03
Friday
May 2024
May 2024
ഗോവ-അബുദാബി സർവീസുമായി ജെറ്റ് എയർവേസ്
Posted on: November 16, 2014
ജെറ്റ് എയർവേസ് ഗോവ – അബുദാബി സർവീസ് ആരംഭിച്ചു. ഗോവ- അബുബാദി സർവീസ് ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ജെറ്റ് എയർവേസ് ജനറൽമാനേജർ (സെയിൽസ്) അനമോയ് മിത്ര പറഞ്ഞു.
പ്രതിദിനം 50 ൽ അധികം ഫ്ലൈറ്റുകളാണ് ഗൾഫ് മേഖലയിലേക്ക് ജെറ്റ് എയർവേസ് ഓപറേറ്റ് ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും അബുദാബി, ദുബായ്, ഷാർജ (യുഎഇ), ദോഹ (ഖത്തർ), കുവൈറ്റ്, മസ്ക്കറ്റ് (ഒമാൻ), ജിദ്ദ, ദമാം (സൗദിഅറേബ്യ) തുടങ്ങിയ ഗൾഫ് ഡെസ്റ്റിനേഷനുകളിലേക്കാണ് ഇപ്പോൾ ജെറ്റ് എയർവേസ് സർവീസ് നടത്തുന്നത്.
TAGS: Abudhabi - Goa Flights | Goa - Abudhabi Flights | Jet Airways |
News in this Section
Trending News