സമയനിഷ്ഠയിൽ ഗോ എയർ വീണ്ടും ഒന്നാമത്

Posted on: October 22, 2019

കൊച്ചി : ഗോ എയറിന് വീണ്ടും സമയനിഷ്ഠയ്ക്കുള്ള അംഗീകാരം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം 2019 സെപ്റ്റംബറിലും ഗോ എയർ ഓൺ-ടൈം പെർഫോമൻസിൽ (ഒടിപി) ഒന്നാമതായി. തുടർച്ചയായ 13 ാം തവണയാണ് ഗോ എയർ ഈ സ്ഥാനം നിലനിർത്തുന്നത്. 85.4 ശതമാനം ഒടിപി നിലനിർത്തിയാണ് ഗോ എയർ ഇത്തവണയും ഈ നേട്ടം കരസ്ഥമാക്കിയത്. സെപ്റ്റംബറിൽ 13.27 ലക്ഷം യാത്രക്കാരാണ് ഗോ എയറിന്റെ സേവനം ഉപയോഗിച്ചത്.

ഒടിപിയിൽ ഗോ എയറിന്റെ തിളക്കം തുടരുന്നതിൽ സന്തോഷമുണ്ടെന്നും കൃത്യനിഷ്ഠ, സൗകര്യം, താങ്ങാനാവുന്ന നിരക്ക് എന്നീ മൂന്നു അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് ഗോ എയർ പ്രവർത്തിക്കുന്നതെന്നും ഗോ എയർ മാനേജിംഗ് ഡയറക്ടർ ജെഹ് വാഡിയ പറഞ്ഞു.

ഗോ എയർ നിലവിൽ ദിവസേന 325 ലധികം ഫ്‌ളൈറ്റ് സർവീസുകൾ നടത്തുന്നു. അഹമ്മദാബാദ്, ഐസോൾ, ബാഗ്‌ദോഗ്ര, ബെംഗലുരു, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കൊച്ചി, കൊൽക്കത്ത, കണ്ണൂർ, ലേ, ലക്‌നൗ, മുംബൈ, നാഗ്പൂർ, പാറ്റ്‌ന, പോർട്‌ബ്ലെയർ, പൂനെ, റാഞ്ചി, ശ്രീനഗർ എന്നീ 25 ആഭ്യന്തര സർവീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ബാങ്കോക്ക്, ദുബായ്, കുവൈറ്റ്, സിംഗപ്പൂർ എന്നീ എട്ട് അന്താരാഷ്ട്ര സർവീസുകളും നൽകുന്നു.

TAGS: Go Air |