ബ്രിഡ്ജിറ്റൽ ഇന്ത്യ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

Posted on: October 22, 2019

കൊച്ചി : ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ടാറ്റാ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് രൂപ പുരുഷോത്തമനും ചേർന്ന് എഴുതിയ ബ്രിഡ്ജിറ്റൽ ഇന്ത്യ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റയ്ക്ക് പുസ്തകത്തിന്റെ ആദ്യ പകർപ്പ് നൽകിക്കൊണ്ടായിരുന്നു പ്രകാശനം.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം തന്നെ സാങ്കേതികവിദ്യ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധനമന്ത്രി പറഞ്ഞു. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരും ഗവൺമെന്റ് സെക്രട്ടറിമാരും ഉൾപ്പടെ നിരവധി പ്രശസ്ത വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.