ഗോ എയർ ദീപാവലി ഓഫർ ; ടിക്കറ്റ് നിരക്ക് 1296 രൂപ മുതൽ

Posted on: October 17, 2019

കൊച്ചി : ഗോ എയറിന്റെ 24 മണിക്കൂർ ദീപാവലി സൂപ്പർ സേവർ ഡീൽ. ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിൽ 1296 രൂപ മുതൽ ടിക്കറ്റ് ലഭ്യമാക്കുന്ന ഓഫർ ഒക്ടോബർ 16 ന് ആരംഭിച്ച് ഒക്ടോബർ 17 ന് വൈകുന്നേരം മൂന്നിന് അവസാനിക്കും. 2019 ഒക്ടോബർ 20 മുതൽ 23 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ. വില ഏറ്റവും ഉയർന്നു നിൽക്കുന്ന ഉത്സവകാലത്തും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ യാത്രയ്ക്ക് അവസരം സൃഷ്ടിക്കുകയാണ് ഗോ എയറിന്റെ ലക്ഷ്യം

ഗോ എയർ സർവീസുള്ള 33 സ്ഥലങ്ങളിലേക്കും ഓഫർ ലഭ്യമാണ്. www.goair.in എന്ന വെബ്സൈറ്റ് വഴിയോ ഗോ എയർ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗ്രൂപ്പ് ബുക്കിംഗിന് ഓഫർ ബാധകമല്ല. ടിക്കറ്റുകൾ കാൻസൽ ചെയ്യുമ്പോൾ സാധാരണ കാൻസലേഷൻ നിരക്കുകൾ ബാധകമാണ്.

TAGS: Go Air |