റിലയന്‍സ് വീണ്ടും സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തു

Posted on: September 25, 2019

കൊച്ചി : രാജ്യത്തെ  സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുംബൈ ആസ്ഥാനമായ ബുസ്സോ ഡോട്ട ഐ.ഐ. എന്ന സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തു. ആനന്ദ് രാമചന്ദ്രന്‍, വിവേക് ആര്യ എന്നീ സംരംഭകര്‍ ചേര്‍ന്ന് 2016 – ല്‍ തുടങ്ങിയ കണ്‍വെര്‍സേഷണല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പാണ് ബുസ്സോ.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഹാപ്ട്രിക് എന്ന സ്റ്റാര്‍ട്ടപ്പിലൂടെയാണ് ഏറ്റെടുക്കല്‍ നടത്തിയിരുന്നത്. ഇ-കൊമേഴ്‌സ് രംഗത്തേക്ക് വന്‍തോതില്‍ ഇറങ്ങുന്നതിന് മുന്നോടിയായാണ് ഈ ഏറ്റെടുക്കലും.