തോമസ് കുക്ക് ഇന്ത്യ ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമല്ല

Posted on: September 22, 2019

കൊച്ചി : തോമസ് കുക്ക് ഇന്ത്യ ബ്രിട്ടീഷ് ട്രാവൽ കമ്പനിയായ തോമസ് കുക്ക് പിഎൽസിയുടെ ഭാഗമല്ലെന്ന് തോമസ് കുക്ക് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാധവൻ മേനോൻ അറിയിച്ചു. കാനഡയിലെ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് 2012 ൽ തോമസ് കുക്ക് ഇന്ത്യയെ ഏറ്റെടുത്തിരുന്നു.

കോർപറേറ്റ് ട്രാവൽ, മൈസ്, ലീഷർ ട്രാവൽ, ഇൻഷുറൻസ്, വിസ, പാസ്‌പോർട്ട് തുടങ്ങിയ സംയോജിത യാത്രാ, യാത്രാഅനുബന്ധ സേവനങ്ങളാണ് തോമസ് കുക്ക് ഇന്ത്യ നൽകിവരുന്നത്.