ടാറ്റാ മോട്ടോഴ്‌സിന്റെ വില്പനയിൽ 32 ശതമാനം ഇടിവ്

Posted on: September 11, 2019

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന്റെ ആഗോള വില്പന ഓഗസ്റ്റിൽ 32 ശതമാനം കുറഞ്ഞു. ജാഗ്വർ ലാൻഡ് റോവർ ഉൾപ്പടെ 72,624 വാഹനങ്ങളാണ് കഴിഞ്ഞ മാസം വില്പന നടത്തിയത്. 2018 ഓഗസ്റ്റിൽ 1,07,030 യൂണിറ്റുകളായിരുന്നു വില്പന.

ടാറ്റായുടെ പാസഞ്ചർ വാഹനങ്ങളുടെ 61,328 യൂണിറ്റുകളിൽ നിന്ന് 47,098 യൂണിറ്റുകളായി കുറഞ്ഞു. ടാറ്റാ മോട്ടോഴ്‌സ് കമേർഷ്യൽ വെഹിക്കിൾസിന്റെയും ടാറ്റാ ദെയ്‌വുവിന്റെയും വില്പന 45 ശതമാനം കുറഞ്ഞു.

TAGS: Tata Motors |