സാങ്കേതിക തകരാറ് : ഹൈദരാബാദ് – ഖൊരക്പൂർ ഇൻഡിഗോ വിമാനം വാരണാസിയിൽ ഇറക്കി

Posted on: September 8, 2019

വാരണാസി : സാങ്കേതിക തകരാറിനെ തുടർന്ന് ഹൈദരാബാദ് – ഖൊരക്പൂർ ഇൻഡിഗോ വിമാനം (ഫ്‌ളൈറ്റ് 6ഇ 6316) വാരണാസിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് എമർജൻസി ലാൻഡിംഗ് നടത്തി. എൻജിനിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 144 യാത്രക്കാരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു.