മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു റിലയൻസ് 5 കോടി രൂപ നൽകി

Posted on: September 8, 2019

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് 5 കോടി രൂപ നൽകി. റിലയൻസ് ജിയോയുടെ സംസ്ഥാന മേധാവി കെ.സി നരേന്ദ്രൻ, റിലയൻസ് റീട്ടെയ്ൽ ദക്ഷിണേന്ത്യ മേധാവി അനിൽ കുമാർ, അർജ്ജുൻ പൊള്ളാത്ത് (റിലയൻസ് പെട്രോളിയം) തുടങ്ങിയവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തുക കൈമാറി.

കഴിഞ്ഞ പ്രളയ കാലത്തു 21 കോടിയുടെ ധനസഹായമാണ് റിലയൻസ് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കൂടാതെ ആലപ്പുഴയിലെ ഏതാനും ദുരിതാശ്വാസ ക്യാമ്പുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം 50 കോടി രൂപയുടെ മറ്റു സഹായങ്ങളും റിലയൻസ് ചെയ്തിരുന്നു.