കൊച്ചി മെട്രോ തൈക്കൂടം ലൈന്‍ ഉദ്ഘാടനം : ടിക്കറ്റ് പകുതി നിരക്കില്‍

Posted on: September 2, 2019

കൊച്ചി : മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോ ടെയിന്‍ സര്‍വീസ് നാളെ ഉദ്ഘാടനം ചെയ്യുന്നിതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 50 % ഇളവ്. ആലുവ മുതല്‍ തൈക്കൂടം വരെയുള്ള യാത്രയ്ക്കും തിരിച്ചും ഇളവു ബാധകമായിരിക്കും.

സെപ്റ്റംബര്‍ 25 വരെ മെട്രോ സ്‌റ്റേഷനുകളില്‍ പാര്‍ക്കിംഗും സൗജന്യമായിരിക്കും. മുഖ്യ മന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 11 ന് മെട്രോ മഹാരാജാസ് കോളേജ് – തൈക്കൂടം ലൈന്‍ ഉദ്ഘാടനം ചെയ്യും. യാത്രക്കാലെ കയറ്റിയുള്ള റഗുലര്‍ സര്‍വീസ് ബുധനാഴ്ച രാവിലെ തുടങ്ങും.

TAGS: Kochi Metro |