ഇൻഡിഗോ ഡൽഹിയിൽ നിന്ന് നാല് രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നു

Posted on: September 1, 2019

ന്യൂഡൽഹി : ഇൻഡിഗോ ഡൽഹിയിൽ നിന്ന് നാല് രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ 12 മുതൽ സിംഗപ്പൂരിലേക്കും 15 മുതൽ ചൈനയിലെ ചെംഗ്ഡുവിലേക്കും ഒക്‌ടോബർ 11 മുതൽ റിയാദിലേക്കും കുവൈറ്റിലേക്കുമാണ് പുതിയ സർവീസുകൾ.

ഡൽഹി – സിംഗപ്പൂർ സെക്ടറിൽ 9,999 രൂപയാണ് നിരക്ക്. ഡൽഹി – ചെംഗ്ഡു സെക്ടറിൽ 8,399 രൂപയാണ് പ്രാരംഭ വൺവേ നിരക്ക്. ഡൽഹി – റിയാദ് (6ഇ1839) സെക്ടറിൽ 10,799 രൂപയും റിയാദ് – ഡൽഹി (6ഇ1841) 9,899 രൂപയുമാണ് നിരക്ക്.

ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് കുവൈറ്റ് സർവസ്. ഡൽഹി – കുവൈറ്റ് സെക്ടറിൽ (6ഇ1759) 10,799 രൂപയും കുവൈറ്റ് – ഡൽഹി സെക്ടറിൽ (6ഇ1765) 8,299 രൂപയുമാണ് പ്രാരംഭനിരക്ക്.

പുതിയ സർവീസുകൾക്ക് മികച്ച പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഡിഗോ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വില്യം ബൗൾട്ടർ പറഞ്ഞു.