ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക നിരക്കുമായി എയർഇന്ത്യ എക്‌സ്പ്രസ്

Posted on: August 28, 2019

ദുബായ് : എയർഇന്ത്യ എക്‌സ്പ്രസ് ഗൾഫിൽ നിന്ന് ഇന്ത്യയിലെ ഡെസ്റ്റിനേഷനുകളിലേക്ക് പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഓഗസ്റ്റ് 27 മുതൽ 29 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2020 മാർച്ച് 28 വരെയാണ് യാത്രാകാലാവധി.

ജിസിസിയിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും ഓഫർ ലഭ്യമാണ്. ഷാർജ – കൊച്ചി 299 ദിർഹം, ദുബായ് – തിരുവനന്തപുരം 309 ദിർഹം, അബുദാബി – കോഴിക്കോട് 319 ദിർഹം എന്നിങ്ങനെയാണ് ഓഫർ.