എയർഏഷ്യ ബിഗ് സെയിൽ ഓഫർ

Posted on: November 9, 2014

AirAsia-India-B

എയർഏഷ്യ ഇന്ത്യ 699 രൂപയുടെ ഓൾ ഇൻക്ലൂസീവ് വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു രാത്രി മുതൽ നവംബർ 16 വരെ എയർഏഷ്യ വെബ്‌സൈറ്റിലൂടെ ഓഫർ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2015 ജൂൺ 10 മുതൽ 2016 ജനുവരി 17 വരെ യാത്ര ചെയ്യാം. ബംഗലുരുവിൽ നിന്ന് ചെന്നൈ, കൊച്ചി, ഗോവ, ജയപ്പൂർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കും തിരിച്ചും 699 രൂപയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

എയർഏഷ്യ ചെന്നൈ, കൊച്ചി, കോൽക്കത്ത, ബംഗലുരു, തിരിച്ചിറപ്പള്ളി, ഹൈദരബാദ് എന്നിവിടങ്ങളിൽ നിന്ന് കുലാലംപൂരിലേക്കും ചെന്നൈയിൽ നിന്ന് ബാങ്കോക്കിലേക്കും 2,599 രൂപയുടെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.