സാംസംഗ് 2020 പാരാലിംപിക് ഗെയിംസ് സ്‌പോൺസർമാർ

Posted on: November 7, 2014

Samsung-Logo-big

സാംസംഗ് ഇലക്‌ട്രോണിക്‌സ് 2020 ടോക്കിയോ പാരാലിംപിക് ഗെയിംസിന്റെ സ്‌പോൺസർമാരായി നിശ്ചയിക്കപ്പെട്ടു. 2018 ൽ പിയോംഗ് ചാംഗിൽ നടക്കുന്ന പാരാലിംപിക്‌സിന്റെയും പ്രായോജകരാണ് സാംസംഗ്. 2006 മുതൽ ഇന്റർനാഷണൽ പാരാലിംപിക് കമ്മിറ്റിയുമായി സഹകരിച്ച് ഗെയിംസിന് സാംസംഗ് സാങ്കേതിക സേവനങ്ങൾ ലഭ്യമാക്കിവരുന്നു.