ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

Posted on: August 5, 2019

ശ്രീനഗർ : ജമ്മുകാഷ്മീർ വിഭജനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മുൻമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. വിഭജനം തള്ളി കാഷ്മീർ ഇന്ത്യയോടൊപ്പം നിന്നത് തിരിച്ചടിയായെന്നും അവർ പറഞ്ഞു.

പ്രതിഷേധ സൂചകമായി ഭരണഘടന വലിച്ചുകീറിയെറിയാൻ പിഡിപി അംഗങ്ങൾ ശ്രമിച്ചു. പ്രതിഷേധിച്ചവരെ രാജ്യസഭയിൽ നിന്നും പുറത്താക്കി.