പ്രധാനമന്ത്രി മറ്റെന്നാൾ രാജ്യത്തെ അഭിസംബോധന ചെയ്യും

Posted on: August 5, 2019

ന്യൂഡൽഹി : കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റെന്നാൾ രാജ്യത്തെ അഭിസംബോധന ചെയ്യും.

ജമ്മു കാഷ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായി മാറും. എന്നാൽ ലഡാക്കിൽ നിയമസഭയുണ്ടാകില്ല. കാഷ്മീരിലുണ്ടായിരുന്ന പ്രത്യേക നിയമങ്ങൾ എല്ലാം റദ്ദായി. സ്വന്തം ഭരണഘടനയും പതാകയും ഉണ്ടാകില്ല. ബിഎസ്പി, അണ്ണാഡിഎംകെ, ബിജെഡി പാർട്ടികൾ ബില്ലിനെ പിന്തുണയ്ക്കും. ജെഡിയു വോട്ടെടുപ്പ് ബഹിഷ്‌കരിക്കും.