ജമ്മുകാഷ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു

Posted on: January 7, 2016

Mufti-Mohammad-Sayeed-JK-CM

ന്യൂഡൽഹി : ജമ്മു കാഷ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം. ഡിസംബർ 24 മുതൽ എഐഐഎംഎ സിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഇന്നലെ മുതൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ എത്തിയ മുഫ്തി മുഹമ്മദ് സയീദ് വി. പി. സിംഗിനോടൊപ്പം കോൺഗ്രസ് വിട്ട് ജനമോർച്ചയുടെ ഭാഗമായി. വി.പി. സിംഗ് മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചു. പിന്നീട് 1999 ൽ പിഡിപിക്ക് രൂപം നൽകി. 2002 മുതൽ 2005 വരെ ജമ്മുകാഷ്മീർ മുഖ്യമന്ത്രിയായി. പിന്നീട് കഴിഞ്ഞ മാർച്ചിൽ വീണ്ടും മുഖ്യമന്ത്രിയായി.

മകളും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കും.