കെ. എം. ബഷീറിന്റെ കുടുംബത്തിന് എം എ യൂസഫലി 10 ലക്ഷം രൂപ നൽകും

Posted on: August 4, 2019

അബുദാബി : വാഹനാപകടത്തിൽ മരണമടഞ്ഞ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും യൂണിറ്റ് മേധാവിയുമായ കെ. എം. ബഷീറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.

ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങിയ ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് എം എ യൂസഫലി അറിയിച്ചു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മാധ്യമപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് യൂസഫലി അനുസ്മരിച്ചു.