ജെറ്റ് എയർവേസ് ബിഡ് തീയതി നീട്ടി

Posted on: August 4, 2019

മുംബൈ : ജെറ്റ് എയർവേസിന്റെ ഓഹരികൾ ലേലത്തിൽ വിൽക്കാനുള്ള ബിഡ് തീയതി നീട്ടി. ബിഡ് സമർപ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 10 ലേക്ക് ആണ് നീട്ടിയത്. സമയപരിധി ഓഗസ്റ്റ് 3 ന് അവസാനിച്ചിട്ടും അപേക്ഷകർ ഇല്ലാത്തതിനാലാണ് തീയതി നീട്ടിയത്.

പ്രവർത്തനം നിലച്ച ജെറ്റ് എയർവേസ് ബാങ്കുകൾക്ക് നൽകാനുള്ളത് 11,000 കോടി രൂപയാണ്. കിട്ടാക്കടം ഈടാക്കാനാണ് ഓഹരികൾ ലേലത്തിലൂടെ വിൽക്കാൻ ഒരുങ്ങുന്നത്.

TAGS: Jet Airways |